12 February, 2025 04:24:42 PM
പ്രസവത്തിന് പിന്നാലെ രക്തസ്രാവം 26കാരി മരിച്ചു; കേസെടുത്ത് പൊലീസ്

തൃശൂർ: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. പതിയാശ്ശേരി സ്വദേശി സജ്ന (26) ആണ് മരിച്ചത്. പുഴങ്കരയില്ലത്ത് ആസാദിന്‍റെ ഭാര്യയാണ്. ഇന്നലെ രാത്രിയിലാണ് സംഭവം. സജ്നയ്ക്ക് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ സുഖപ്രസവമായിരുന്നു. എന്നാൽ രക്തസ്രാവം നിലയ്ക്കാത്തതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തും മുമ്പ് സജ്നയുടെ മരണം സംഭവിച്ചു. കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു.