10 March, 2024 06:42:30 PM


മലപ്പുറത്ത് കുടുംബത്തോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ എസ്ഐ മുങ്ങിമരിച്ചു



മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ സുബിഷ് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു സംഭവം. പുലാന്തോളിൽ പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. കുടുംബാംഗങ്ങളോടൊപ്പമാണു സുബീഷ് പുഴയിൽ കുളിക്കാനെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K