12 March, 2024 03:00:29 PM


പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞു വീണ് മരിച്ചു



മലപ്പുറം: പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു. മലപ്പുറം പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി ആലുങ്ങൽ ( 36 ) ആണ് മരിച്ചത്. പൊലീസ് മർദ്ദനം മൂലമാണ് യുവാവ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം‌.

പാണ്ടിക്കാട് പൊലീസ് മൊയ്തീൻ കുട്ടിയെ ചോദ്യം ചെയ്യാനായി വിളിച്ചിരുന്നു. പൂരത്തിനിടെ ഉണ്ടായ അടിപിടിയെ കുറിച്ച് അന്വേഷിക്കാനാണ് മൊയ്തീൻ കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ മൊയ്തീൻകുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K