19 March, 2024 01:05:27 PM


വളവ് തിരിഞ്ഞെത്തിയ ടാങ്കർ ബൈക്കിന് മുകളിലേക്ക് മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു



മലപ്പുറം: തിരൂർ- താനൂർ റോഡിൽ പെരുവഴിയമ്പലം അപകടവളവിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടസ്ഥലത്ത് ബൈക്ക് നിർത്തി സമീപത്തെ കടയിൽ വാഹനത്തിന്റെ സ്പെയർ പാർട്സ് വാങ്ങാൻ പോയ യുവാവ് തലനാരിഴയ്ക്കാണ് അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത്. മറിഞ്ഞ ടാങ്കറിനടിയിൽപെട്ട ബൈക്ക് തകർന്നു.

കൊച്ചിയിൽനിന്ന് മംഗളൂരുവിലേക്ക് ബ്രൂട്ടൈൽ ആക്രിലേറ്റ് എന്ന കെമിക്കൽ കയറ്റി പോകുകയായിരുന്നു ടാങ്കർ ലോറി. മറിഞ്ഞടാങ്കറിൽ നിന്ന് ഡീസൽ പുറത്തേക്ക് മറിഞ്ഞു. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റെത്തി റോഡിൽ വെള്ളം ഒഴിച്ച് അപകട സാഹചര്യം ഒഴിവാക്കി. തിരൂർ പോലീസും അഗ്നി രക്ഷാ സേനയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K