21 March, 2024 12:36:14 PM


കോഴിക്കോട് ട്രെയിൻ തട്ടി വിദ്യാർഥിക്ക് ദാരുണാന്ത്യം



കോഴിക്കോട്: അരക്കിണർ പാറപ്പുറം ക്ഷേത്രത്തിന് സമീപം ട്രെയിൻ തട്ടി വിദ്യാർഥിക്ക് ദാരുണാന്ത്യം. മുക്കം ആനയാംകുന്ന് സ്വദേശി സിദാൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30-ഓടെയായിരുന്നു അപകടം. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാർഥിയാണ്.മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K