03 May, 2024 12:08:47 PM


അടൂരിൽ ഓട്ടോ ഡ്രൈവറെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി



പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ഓട്ടോ ഡ്രൈവറെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കണ്ണങ്കോട് സ്വദേശി ബിനീഷ് (39) ആണ് മരിച്ചത്.  കോ-ഓപ്പറേറ്റീവ് പാൽ സൊസൈറ്റി ഗ്രൗണ്ടിലാണ് ബിനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോറിക്ഷക്കുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K