12 January, 2024 10:10:47 AM


കൊല്ലത്ത് വിദ്യാർഥിനിയെ തലയ്ക്കടിച്ചു വീഴ്ത്തി ആഭരണം കവർന്നു; പ്രതിക്കായി തിരച്ചിൽ



കൊല്ലം: വിദ്യാർഥിനിയെ തലയ്ക്കടിച്ചു വീഴ്ത്തി ആഭരണം കവർന്നു. പൂയപ്പള്ളി കുരിശ്മൂട് -പറണ്ടോട് റോഡിൽ വച്ചാണ് സംഭവം. കൊട്ടാരക്കര ഗവൺമെന്റ് ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനി സ്കൂളിലേക്ക് പോകും വഴിയാണ് തലയ്ക്കടിച്ചു വീഴ്ത്തിയത്.

ബോധരഹിതയായി വഴിയിൽ കിടന്ന കുട്ടിയെ നാട്ടുകാർ ആശുപത്രിയിലാക്കുകയായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വിദ്യാർഥിനിയെ സ്കാനിംഗിന് വിധേയയാക്കി. പ്രതിക്കായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K