01 February, 2025 09:45:48 AM


ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയം; വയനാട്ടില്‍ യുവാവിനെ വെട്ടിനുറുക്കി ബാഗിലാക്കി, ഒരാള്‍ കസ്റ്റഡിയില്‍



കല്‍പറ്റ: വയനാട് വെള്ളമുണ്ടയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ബാഗുകളിൽ ഒളിപ്പിച്ച് ഉപേക്ഷിച്ചു. യു പി സ്വദേശി മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. യു പി സ്വദേശി തന്നെയായ മുഹമ്മദ് ആരിഫിനെ (38) സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് സൂചന.

മൃതദേഹത്തിന്റെ ഭാഗങ്ങളടങ്ങിയ ബാഗുകൾ മൂളിത്തോട് പാലത്തിനടിയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. തൊണ്ടർനാട് സ്റ്റേഷൻ പരിധിയിലെ വെള്ളിലാടിയിൽ വച്ചാണ് കൊലപാതകമെന്നാണ് സൂചന. മുഖീബിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ബാഗിൽ ഒളിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു.

മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ ഓട്ടോറിക്ഷയിൽ കയറ്റിയാണ് ബാഗുകൾ മൂളിത്തോട് പാലത്തിന് സമീപമെത്തിച്ച് ഉപേക്ഷിച്ചത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ബാഗുകൾ കണ്ടെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K