20 January, 2024 11:26:21 AM


ബസിൽ കയറുന്നതിനിടെ പിടിച്ചിറക്കി വിദ്യാർഥിക്ക് മർദ്ദനം; പ്ലസ്ടു വിദ്യാർഥികൾക്കെതിരെ പരാതി



കോഴിക്കോട്: താമരശ്ശേരിയിൽ പ്ലസ് വൺ വിദ്യാർഥിക്ക് പ്ലസ്ടു വിദ്യാർഥികളുടെ ക്രൂരമർദനം. കോരങ്ങാട് സ്വദേശി ഇ കെ ഷുഹൈബിനാണ് പരിക്കേറ്റത്. താമരശ്ശേരി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിയാണ് ഷുഹൈബ്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാനായി ഇന്നലെ വൈകുന്നേരം ബസിൽ കയറുന്നതിനിടെ പ്ലസ്ടു വിദ്യാർഥികൾ പിടിച്ചിറക്കി മർദ്ദിച്ചെന്നാണ് പരാതി.

തോളെല്ലിനും മുഖത്തും പരിക്കേറ്റ ഷുഹൈബ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. യൂണിഫോമിന്റെ ബട്ടണുകൾ ഇടുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് മർദ്ദനത്തിലേക്ക് കലാശിച്ചത്. കുടുംബം താമരശേരി പൊലീസിൽ പരാതി നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K