24 January, 2024 08:53:50 AM


കോഴിക്കോട് ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: ഒരു മരണം, ഒരാള്‍ക്ക് പരിക്ക്



തിരുവമ്പാടി: കോഴിക്കോട് ജില്ലയിലെ കക്കാടംപൊയില്‍ ആനക്കല്ലുംപാറയില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ ഒരു യുവാവിന് പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാത്രി ഒൻപതു മണിയോടെയായിരുന്നു അപകടം. 

മലപ്പുറം സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കക്കാടംപൊയിലില്‍നിന്ന് കൂമ്പാറ ഭാഗത്തേക്ക് പുറപ്പെടുകയായിരുന്ന ബൈക്ക് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K