29 January, 2024 10:06:50 AM


മദ്യപാനത്തിനിടെ തര്‍ക്കം; പാലക്കാട് സുഹൃത്തിന്‍റെ കുത്തേറ്റ് 40കാരന്‍ മരിച്ചു



പാലക്കാട്: തിരുനെല്ലായിയില്‍ മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ 40കാരന്‍ കുത്തേറ്റ് മരിച്ചു. തിരുനെല്ലായ് സ്വദേശി ആറുമുഖനാണ് കൊല്ലപ്പെട്ടു. തര്‍ക്കത്തിനിടെ സുഹൃത്ത് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ സുഹൃത്ത് തിരുനെല്ലായ് സ്വദേശി കണ്ണനെ പാലക്കാട് സൗത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K