08 February, 2024 10:31:55 AM


'ഗോഡ്‌സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി'; കോഴിക്കോട് എൻഐടിയിൽ എസ്എഫ്‌ഐ ബാനർ



കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച കോഴിക്കോട് എൻഐടി അധ്യാപികയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നതിനിടെ ''ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി'' എന്ന ബാനർ സ്ഥാപിച്ച് എസ്എഫ്ഐ. കോഴിക്കോട് എൻഐടിയിലാണ് കോഴിക്കോട് എസ്എഫ്ഐ എന്ന പേരിൽ ബാനർ പ്രത്യക്ഷപ്പെട്ടത്.

ജനുവരി 30 ന് അഭിഭാഷകനായ കൃഷ്ണരാജിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിന് കീഴിലാണ് എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ 'പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിംഗ് ഇന്ത്യ' എന്ന് കമന്‍റിട്ടത്. ഇതിനെതിരേ എസ്എഫ്ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസെടുത്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K