30 October, 2024 01:47:42 PM
മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയില്‍ പൊട്ടിത്തെറി; യുവാവ് മരിച്ചു
മലപ്പുറം: മലപ്പുറം ഊർക്കടവിൽ ഫ്രിഡ്ജ് റിപ്പയറിങ് കടയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. എളാടത്ത് റഷീദാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഫ്രിഡ്ജ് നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. കടയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമായത് എന്നാണ് സംശയം. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി. ഫൊറന്‍സിസ് സംഘവും ഉടന്‍ പരിശോധന നടത്തും. ഇതിന് ശേഷം മാത്രമേ പൊട്ടിത്തെറിക്കുള്ള യഥാർഥ കാരണം വ്യക്തമാകുകയുള്ളൂ.