14 February, 2024 11:31:39 AM


കൊടുവള്ളിയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 22 പേർക്ക് പരിക്ക്



കോഴിക്കോട്: കൊടുവള്ളിയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 22 പേർക്ക് പരിക്കേറ്റു. കൊടുവള്ളിക്ക് സമീപം പടനിലത്ത് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരിൽ അഞ്ച് പൊലീസുകാരുമുണ്ട്. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. ഒരാളുടെ നില ഗുരുതരമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K