15 February, 2024 03:58:42 PM


റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പർ ലോറി ഇടിച്ചു; പേരാമ്പ്രയിൽ യുവതിക്ക് പരിക്ക്



പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ ടിപ്പർ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്. പന്തിരിക്കര സ്വദേശിനി നിഷാദയ്ക്കാണ് പരിക്കേറ്റത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു നിഷാദയെ ലോറി ഇടിച്ചത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ നിഷാദയെ പേരാമ്പ്ര താലൂക്ക് അശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റിയതായി പേരാമ്പ്ര പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K