19 February, 2024 11:51:08 AM
സ്കൂട്ടർ മറിഞ്ഞ് ലോറിക്കടിയിൽപ്പെട്ടു; ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു
കുറ്റിപ്പുറം : കോട്ടയ്ക്കലിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു. കുറ്റിപ്പുറം കൊളക്കാട് മാനുക്കുട്ടിപ്പടി ചേലക്കര അഹമ്മദ് ബിൻ കബീറിന്‍റെ മകൾ സിത്താര (19) ആണു മരിച്ചത്.
മലപ്പുറത്തെ സ്വകാര്യ നഴ്സിങ് കോളജ് വിദ്യാർഥിയാണ്. ഈ മാസം 3ന് സ്കൂട്ടർ മറിഞ്ഞ് ലോറിക്കടിയിൽപ്പെട്ട് കാലിന് ഗുരുതരമായി പരിക്കേറ്റ സിതാര എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഷറീനയാണ് മാതാവ്. സഹോദരൻ മുഹമ്മദ് ഷമ്മാസ്.