20 February, 2024 09:49:05 AM


പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ട് പേർ അറസ്റ്റിൽ



മലപ്പുറം: പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊന്നാനി മാറഞ്ചേരി സ്വദേശി കൈപ്പുള്ളിയിൽ വീട്ടിൽ മുഹമ്മദ്‌ ബഷീർ, പട്ടാമ്പി എറവക്കാട് സ്വദേശി മാങ്ങാടിപ്പുറത്ത് വീട്ടിൽ സാബിർ എന്നിവരാണ് അറസ്റ്റിലായത്.

305 ഗ്രാം എംഡിഎംഎ ആണ് പ്രതികളുടെ കയ്യിൽ നിന്നും പിടിച്ചെടുത്തത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡും, മലപ്പുറം ഐബിയും, പൊന്നാനി എക്സൈസും ചേർന്ന് സംയുക്തമായാണ് ഇവരെ പിടികൂടിയത്. മലപ്പുറം, പാലക്കാട്‌, തൃശൂർ ജില്ലകളിൽ എംഡിഎംഎ മൊത്തവിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K