20 February, 2024 09:53:16 AM


പ്ലസ് വൺ വിദ്യാർഥിനി ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു



മലപ്പുറം: പ്ലസ് വൺ വിദ്യാർഥിനി വാഴക്കാട് ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു. വെട്ടത്തൂർ സ്വദേശി വളച്ചട്ടിയിൽ സന ഫാത്തിമ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മുട്ടിങ്ങൽ കടവിലാണ് അപകടമുണ്ടായത്.

കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ സനയെ പുഴയിൽ കണ്ടെത്തി. തുടർന്ന് വാഴക്കാട് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K