21 February, 2024 11:26:25 AM


നിലമ്പൂരിൽ കാട്ടുപോത്തിനെ വേട്ടയാടിയ നാലം​ഗ സംഘം വനംവകുപ്പിന്‍റെ പിടിയില്‍



മലപ്പുറം: നിലമ്പൂരിൽ കാട്ട് പോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പോത്തുകൽ സ്വദേശികളായ എടകുളങ്ങര മുരളീധരൻ (49) സുനീർ പത്തൂരാൻ (37) ഷിജു കൊട്ടുപാറ (35 ) ഇരുപ്പുകണ്ടം ബാലകൃഷ്ണൻ (61) എന്നിവരെയാണ് അറസ്റ്റ് ചെയതത്. ഇന്നലെ രാത്രിയിലാണ് പ്രതികൾ വനം വകുപ്പിന്റെ പിടിയിലായത്. ഒരു മാസം മുൻപാണ് ഇവര്‍ കാട്ടുപോത്തിനെ വേട്ടയാടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K