24 February, 2024 06:08:32 PM


കോഴിക്കോട് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് 3 വയസുകാരന് ദാരുണാന്ത്യം



കോഴിക്കോട്: കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഓമശേരിയിലെ ഫാംഹൗസിലാണ് അപകടമുണ്ടായത്. മലപ്പുറം പുല്ലങ്കോട് സ്രാമ്പിക്കൽ പരപ്പൻവീട്ടിൽ റിഷാദിന്‍റെ മകൻ മുഹമ്മദ് ഐജിനാണ് മരിച്ചത്.

സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കൾക്കൊപ്പം കുടുംബസംഗമത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുഹമ്മദ് ഐജിൻ കളിക്കുന്നതിനിടെ കിണറ്റിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K