19 September, 2024 10:44:19 AM
സി ഐ എസ് സി ഇ നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ആവേശാരവം
കോട്ടയം: ഐ സി എസ് ഇ, ഐ എസ് സി സ്‌കൂൾ ബോർഡ് (CISCE) നടത്തുന്ന ദേശീയ കായിക മത്സരങ്ങളുടെ ഭാഗമായുള്ള ആൺകുട്ടികളുടെ നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് എം.ജി യൂണിവേഴ്‌സിറ്റി ഫ്ളഡ് ലിറ്റ് ഗ്രൗണ്ടിൽ ആവേശത്തുടക്കം. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ച പൊതുസമ്മേളനത്തിൽ എം. ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ അരവിന്ദ്കുമാർ അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ബിനു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യ രാജൻ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് അമ്പലക്കുളം, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ റോസമ്മ സോണി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അന്നമ്മ മാണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഷാജി ജോസഫ് തുടങ്ങി നിരവധി വിശിഷ്ട വ്യക്തികൾ ഉദ്ഘാടന സമ്മേളനത്തിൻ്റെ ഭാഗമായി. മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ആതിഥേയത്വം വഹിക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ അണ്ടർ 14, 17, 19 വിഭാഗങ്ങളിലായി ഇന്ത്യയിൽനിന്നുള്ള 13 റീജിയണും ദുബായിലെ ഒരു റീജിയണും ഉൾപ്പെടുന്ന 41 ടീമുകളിലായി 800-ൽ അധികം കുട്ടികൾ പങ്കെടുക്കുമെന്ന് CISCE കേരള റീജിയൺ സ്പോർട്സ് ആൻഡ് ഗെയിംസ് കോർഡിനേറ്ററും കെ. ഇ. സ്‌കൂൾ പ്രിൻസിപ്പ ലുമായ റവ. ഡോ. ജെയിംസ് മുല്ലശ്ശേരി സിഎംഐ അറിയിച്ചു. എം.ജി യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിലും കെ. ഇ കോളേജ് ഗ്രൗണ്ടിലു മായി നടക്കുന്ന മത്സരങ്ങളിൽ വിജയികളാകുന്നവർക്കുള്ള ട്രോഫികളും മെഡലുകളും സെപ്റ്റംബർ 21 ന് നടക്കുന്ന സമാ പന സമ്മേളനത്തിൽ സമ്മാനിക്കും.