15 January, 2024 07:50:29 PM


കെ.ഇ ട്രോഫി വോളിബോൾ: വരന്തരപ്പിള്ളി സി.ജെ.എം.എയും ദേവഗിരി സാവിയോയും ജേതാക്കൾ



കോട്ടയം : മാന്നാനം കുര്യക്കോസ് ഏലിയാസ് ട്രോഫിക്ക് വേണ്ടിയുള്ള 23 -ാ മത് അഖില കേരള ഇന്‍റർ സ്കൂൾ കെ.ഇ ട്രോഫി വോളിബോൾ ടൂർണമെന്‍റിന് സമാപനം കുറിച്ചു. വാശിയേറിയ വോളിബോൾ ഫൈനൽ മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ വരന്തരപ്പിള്ളി സി. ജെ. എം. എ. എച്ച്.എസ്. എസ്. കോലഞ്ചേരി സെന്‍റ പീറ്റേഴ്സ് എച്ച്.എസ്. എസ്. നെയും പെൺകുട്ടികളുടെ വിഭാഗത്തിൽ ദേവഗിരി സാവിയോ എച്ച്.എസ്. എസ്. പായമ്പറ ഗവ. എച്ച്.എസ്. എസ്സിനെയും പരാജയപ്പെടുത്തി കിരീടം കരസ്ഥമാക്കി.



കെ. ഇ. സ്കൂൾ പ്രിൻസിപ്പാൾ ഫാ. ഡോ. ജയിംസ് മുല്ലശേരിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കേരള സ്റ്റേറ്റ് ക്രിക്കറ്റ് ടീമിലെ കളിക്കാരനായ സിജിമോൻ ജോസഫ് വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. സ്കൂളിന്‍റെ ഫിനാൻസ് അഡ്മിനിസ്ട്രേറ്റർ ഫാ. ഷൈജു സേവ്യർ, പി. ടി. എ. പ്രസിഡന്‍റ് അഡ്വ. ജെയ്സൺ ജോസഫ്, പി. ടി. എ. വൈസ് പ്രസിഡന്‍റ് ഡോ. ഇന്ദു പി. നായർ എന്നിവർ പ്രസംഗിച്ചു.

ടൂർണമെന്‍റിൽ പങ്കെടുത്ത എല്ലാ കായിക താരങ്ങളെയും അവരുടെ പരിശീലകരെയും ടൂർണമെന്‍റിന്‍റെ നടത്തിപ്പിനായി പ്രയത്നിച്ച എല്ലാവരെയും കെ. ഇ സ്കൂൾ പ്രിൻസിപ്പാൾ ഫാ. ഡോ ജയിംസ് മുല്ലശേരി അനുമോദിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K