25 January, 2024 04:13:27 PM


വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല; വാക്കുകൾ വളച്ചൊടിക്കപ്പെട്ടു- മേരി കോം



ന്യൂഡൽഹി: ബോക്‌സിങില്‍ നിന്നും വിരമിച്ചെന്ന പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്ന് ബോക്‌സിങ് ഇതിഹാസം മേരി കോം. താൻ ഇതുവരെയും ബോക്‌സിങില്‍ നിന്നും വിരമിച്ചിട്ടില്ലെന്നും തന്‍റെ വാക്കുകള്‍ തെറ്റായ രീതിയില്‍ ഉദ്ധരിച്ചതാണെന്നും അവർ വ്യക്തമാക്കി.


എന്‍റെ വിരമിക്കലുമായി സംബന്ധിച്ച കാര്യങ്ങള്‍ പറയണമെന്നുണ്ടെങ്കില്‍ ഞാൻ തന്നെ മാധ്യമങ്ങളുടെ മുന്നില്‍ വന്ന് അത് വ്യക്തമാക്കും. ജനുവരി 24-ല്‍ ദിബ്രുഗഡില്‍ വിദ്യാർത്ഥികള്‍ക്കായുള്ള ഒരു പരിപാടിയില്‍ ഞാൻ പങ്കെടുത്തിരുന്നു. അവിടെ പറഞ്ഞ വാചകങ്ങളാണ് വളച്ചൊടിക്കപ്പെട്ടത്"- മേരി കോം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940