12 January, 2024 10:46:24 PM
അഖില കേരള ഇന്‍റര്‍ സ്‌കൂള്‍ 23-ാമത് കെ.ഇ. ട്രോഫി വോളിബോള്‍ ടൂര്‍ണമെന്‍റിന് തുടക്കം
കോട്ടയം: മാന്നാനം കുര്യാക്കോസ് ഏലിയാസ് ട്രോഫിക്ക് വേണ്ടിയുള്ള 23-ാമത് വോളിബോള്‍ ടൂര്‍ണമെന്‍റിന് മാന്നാനം കെ.ഇ. സ്‌കൂള്‍ മൈതാനത്ത് തുടക്കം. ജനുവരി 14ന് സമാപിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റില്‍ കേരളത്തിലെ ഏറ്റവും ശക്തരായ 14 ടീമുകളാണ് പങ്കെടുക്കുന്നത്.
തിരുവനന്തപുരം സെന്‍റ് ജോസഫ്‌സ് പ്രൊവിന്‍സിന്‍റെ വികാര്‍ പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. സെബാസ്റ്റ്യന്‍ അട്ടിച്ചിറ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണര്‍ ബി. എല്‍. ഷാജഹാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷാജി ജോസഫ് പതാക ഉയര്‍ത്തി. കോട്ടയം ജില്ലാ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റും സ്റ്റേറ്റ് ഒളിമ്പിക് അസോസിയേഷന്‍ മെമ്പറുമായ ഡോ. സണ്ണി വി. സക്കറിയ, ഏറ്റുമാനൂര്‍ ബ്ലോക്ക്
പഞ്ചായത്ത് മെമ്പര്‍ അന്നമ്മ മാണി, സ്‌കൂള്‍ പ്രിന്‍സിപ്പാളും ഡയറക്ടറുമായ റവ. ഡോ. ജെയിംസ് മുല്ലശ്ശേരി, ഫിനാന്‍സ് അഡ്മിനിസ്‌ട്രേറ്റര്‍ റവ. ഫാ. ഷൈജു സേവ്യര്‍, വൈസ് പ്രിന്‍സിപ്പാള്‍ ഷാജി ജോര്‍ജ്ജ്, പി.റ്റി.എ. പ്രസിഡന്‍റ് അഡ്വ. ജെയ്‌സണ്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോലഞ്ചേരി സെന്‍റ് പീറ്റേഴ്‌സ് എച്ച്.എസ്.എസും പാമ്പക്കുട എം.ടി.എം. എച്ച്.എസ്.എസും തമ്മിലായിരിന്നു ആദ്യ മത്സരം. നാളത്തെ മത്സരങ്ങള്‍ രാവിലെ 7 മണിയ്ക്ക് ആരംഭിക്കും. ടൂര്‍ണമെന്‍റ് വിജയികള്‍ക്ക് ട്രോഫിയും, ക്യാഷ് അവാര്‍ഡും സമ്മാനിക്കും. കായിക കേരളത്തിന് അഭിമാനകരമായ നിരവധി താരങ്ങളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവസരമൊരുക്കുകയാണ് ടൂര്‍ണമെന്‍റെന്ന് കെ.ഇ. സ്‌കൂള്‍ പ്രിന്‍സിപ്പാളും ഡയറക്ടറുമായ റവ. ഡോ. ജെയിംസ് മുല്ലശ്ശേരി പറഞ്ഞു.