01 October, 2024 08:41:29 AM


ദേശീയ ആരോഗ്യ ദൗത്യം: പാലക്കാട് ജില്ലയിൽ നിരവധി ഒഴിവുകള്‍



പാലക്കാട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ വിവിധ തസ്തികകളിലേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ (എം.എസ്.എല്‍.പി), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അക്കൗ ണ്ടന്റ്, ഡാറ്റു എന്‍ട്രി ഓപ്പറേറ്റര്‍, ടി. ബി ഹെല്‍ത്ത് വിസിറ്റര്‍, ഡയറ്റീഷ്യന്‍ എന്നീ തസ്തികകകളിലാണ് നിയമനം.


ബി.എസ്.സി നഴ്സിങ് / ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ജി.എന്‍.എമ്മും ആണ് എം.എസ്.എല്‍.പിക്ക് വേണ്ട യോഗ്യത. പ്രതിമാസം 20500 രൂപയാണ് വേതനം. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അക്കൗണ്ടന്റ് തസ്തികയിലേക്ക് ബി.കോം, പി.ജി.ഡി.സി.എ എന്നിവയാണ് യോഗ്യത. ടാലി സോഫ്റ്റ്വെയറിലുള്ള പ്രാവീണ്യം അഭികാമ്യം. പ്രതിമാസം 21750 രൂപയാണ് വേതനം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ബിരുദം, പി.ജി.ഡി.സി.എ/ ഡി.സി.എ എന്നിവയാണ് യോഗ്യത. ഇംഗ്ലീഷ്, മലയാളം ടൈപ്പിങിലുള്ള പ്രാവീണ്യം അഭികാമ്യം. 17000 രൂപയാണ് പ്രതിമാസ വേതനം.


ടി.ബി ഹെല്‍ത്ത് വിസിറ്റര്‍ തസ്തികയിലേക്ക് സയന്‍സ് വിഷയത്തിലുള്ള ബിരുദം അല്ലെങ്കില്‍ പ്ലസ്ടു വിജയത്തോടൊപ്പം എം.പി.ഡബ്ല്യു, എല്‍.എച്ച്.വി, എ.എന്‍.എം, ഹെല്‍ത്ത് വര്‍ക്കര്‍ എന്നിവയില്‍ ഏതെങ്കിലും കോഴ്സ് വിജയം/ ടി.ബി ഹെല്‍ത്ത് വിസിറ്റേഴ്സ് കോഴ്സ് വിജയം, കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് വിജയം എന്നിയവാണ് യോഗ്യത. പ്രതിമാസം 17,000 രൂപയാണ് വേതനം. ഡയറ്റീഷ്യന്‍ തസ്തികയിലേക്ക് ഡിപ്ലോമ ഇന്‍ ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്റീഷ്യന്‍/ ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍ ബിരുദം ആണ് യോഗ്യത. 25000 രൂപയാണ് പ്രതിമാസ വേതനം.


എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 40 വയസ്സാണ്. www.arogyakerlam.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബര്‍ 14 ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935