03 October, 2024 06:24:58 PM
കെ.എസ്.ആര്.ടി.സിയില്‍ താത്കാലിക ഡ്രൈവര്‍ നിയമനം
പാലക്കാട്: കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒമ്പതാം തരാം പാസ്സായ സര്‍ട്ടിഫിക്കറ്റും ഹെവി ഡ്രൈവിങ് ലൈസന്‍സും ഉള്ള 2017 ആഗസ്ത് 31 നു മുമ്പായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പാലക്കാട് താലൂക്കിലെ 21-41 പ്രായപരിധിയിലുള്ള (നിയമാനുസൃതമായ വയസ്സിളവ് അനുവദനീയം ) ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. അര്‍ഹരായവര്‍ ഒക്ടോബര്‍ എട്ടിന് രാവിലെ 10 മണിക്ക് പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പുതുക്കിയ ഹെവി ഡ്രൈവിങ് ലൈസന്‍സും, യോഗ്യത സര്‍ട്ടിഫിക്കറ്റും എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡും സഹിതമാണ് എത്തേണ്ടത്.