26 March, 2025 06:52:57 PM


കരാര്‍ നിയമനം



ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍-കേരളയിലെ ഐ.സി.എം.ആര്‍ റിസര്‍ച്ച് പ്രോജക്റ്റിലേക്ക് റിസര്‍ച്ച് സയന്റിസ്റ്റ്, ടെക്നിക്കല്‍ സപ്പോര്‍ട്ട് എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തും. പ്രോജക്ട് ടെക്നിക്കല്‍ സപ്പോര്‍ട്ട ഒഴിവിലേക്ക്  ബിരുദവും മൂന്ന്  വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പബ്ലിക്ക് ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി, ആന്‍ത്രോപോളജി, ലൈഫ് സയന്‍സ് എന്നിവയിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 35 വയസ്.

പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് ഒഴിവിലേക്ക് പബ്ലിക്ക് ഹെല്‍ത്ത്, നഴ്സിങ്്, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി എന്നിവയിലുള്ള ഫസ്റ്റ്/ സെക്കന്റ് ക്ലാസ്  ബിരുദാനന്തര ബിരുദവും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പി.എച്ച്.ഡി.  സെക്കന്‍ഡ്് ക്ലാസ് ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പി.എച്ച്.ഡി നിര്‍ബന്ധം. പ്രായപരിധി 40 വയസ്. അപേക്ഷകള്‍ ഏപ്രില്‍ 10 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ്് www.shsrc.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. ട്രാസ്ജെന്‍ഡര്‍, ഇന്റര്‍സെക്സ് വ്യക്തികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0471 2323223.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K