03 October, 2024 06:39:55 PM
ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ നിയമനം
പാലക്കാട്: വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജി/ചൈല്‍ഡ് ഡെവലപ്പ്‌മെന്റ്/ ഹ്യൂമന്‍ റൈറ്റ്‌സ്/ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍/ തതുല്യ വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ മേല്‍ വിഷയങ്ങളിലുള്ള ബിരുദം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം/വികസനം ലക്ഷ്യമാക്കിയുള്ള പ്രൊജക്ടുകളിലെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം, എമര്‍ജന്‍സി ഹെല്‍പ് ലൈനിലെ പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. പ്രായം 50 കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച അപേക്ഷ, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 10 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, മുനിസിപ്പല്‍ കോംപ്ലക്‌സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട്. പിന്‍- 678001 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 8281899468.