13 January, 2024 12:09:46 PM


പുലി റോഡിലേക്ക് ചാടി; മലപ്പുറത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്



മലപ്പുറം: റോഡിലേക്കു പുലി മുന്നിൽ ചാടിയതിനെ തുടർന്നു നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്ക് യാത്രികനു പരിക്ക്. മണിമൂളി രണ്ടാംപാടം പന്താർ അഷ്‌റഫിന് (32) ആണ് പരിക്കേറ്റത്. നെല്ലിക്കുത്ത് - രണ്ടാം പാടം റോഡിൽ ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. 

അഷ്റഫ് ബൈക്കിൽ പോകുമ്പോൾ പുലി റോഡിലേക്ക് ചാടുകയായിരുന്നു. പുലിയെ കണ്ട് ഭയന്നപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അഷ്റഫിന്‍റെ തുടയ്ക്കാണ് പരിക്കേറ്റത്. മണിമൂളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K