14 January, 2024 07:14:52 PM


കോഴിക്കോട് കനോലി കനാലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി



കോഴിക്കോട്: കോഴിക്കോട് കനോലി കനാലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കളിപൊയ്കക്ക് സമീപമാണ് 45 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. മൃതദ്ദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K