06 January, 2025 11:34:04 AM


നിയന്ത്രണം വിട്ട ആംബുലൻസ് പാഞ്ഞുകയറി: തിരുപ്പതിയിൽ 2 സ്ത്രീകൾക്ക് ദാരുണാന്ത്യം



തിരുപ്പതി: നിയന്ത്രണം വിട്ട 108 ആംബുലൻസ് ഇടിച്ച് തിരുപ്പതിയിൽ രണ്ട് ഭക്തർ മരിച്ചു. മരിച്ച രണ്ട് പേരും സ്ത്രീകളാണ്. മൂന്ന് പേർക്ക് പരിക്കേറ്റു. കാൽനടയായി തിരുപ്പതിയിലെ തിരുമലക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഭക്തരുടെ ഇടയിലേക്കാണ് ആംബുലൻസ് പാഞ്ഞുകയറിയത്. ചന്ദ്രഗിരിയിലെ നരസിംഗപുരത്തിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് സ്ത്രീകളും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അന്നമയ്യ ജില്ലയിലെ ചമ്പലപ്പള്ളി സ്വദേശികളായ പെദ്ദ റെഡ്ഡമ്മ (40), ലക്ഷ്മമ്മ (45) എന്നിവരാണ് മരിച്ചത്. പുങ്ങന്നൂരിൽ നിന്ന് ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് നടന്നു പോവുകയായിരുന്നു ഇവർ. ആംബുലൻസ് മദനപ്പള്ളിയിൽ നിന്ന് തിരുപ്പതിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരെ തിരുപ്പതിയിലെ റൂയ ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944