15 January, 2025 11:20:35 AM
വിഐപികൾക്കായി ലഹരിപ്പാർട്ടി; നടി രാഗിണി ദ്വിവേദിക്കും സുഹൃത്തിനും എതിരായ നിയമ നടപടി റദ്ദാക്കി
ബെംഗളൂരു: നടി രാഗിണി ദ്വിവേദിക്കും സുഹൃത്തും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ പ്രശാന്ത് രംഗയ്ക്കും എതിരെയുള്ള നിയമനടപടികള്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. കന്നഡ സിനിമാരംഗത്തെ ലഹരിയിടപാട് കേസിലാണ് നടപടി. കേസിലെ രണ്ടും നാലും പ്രതികളായ ഇവര്‍ ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിച്ചതിനോ ലഹരിയിടപാടു നടത്തിയതിനോ തെളിവു ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡരുടെ നടപടി.
വിവിധ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വിഐപികളെ പങ്കെടുപ്പിച്ച് ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിച്ചെന്ന് ആരോപിച്ച് 2020 സെപ്റ്റംബര്‍ 4ന് ബെംഗളൂരു കോട്ടണ്‍പേട്ട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസാണിത്. ഇവരെ കൂടാതെ ലഹരിമരുന്ന് ഇടപാടുകാരായ ബി.കെ.രവിശങ്കര്‍, ലോം പപ്പര് സാംബ, രാഹുല്‍ തോണ്സെ, മലയാളി നടന് നിയാസ് മുഹമ്മദ് തുടങ്ങിയവരും ഈ കേസില്‍ പ്രതികളാണ്.