16 December, 2024 12:34:44 PM
ചുമ മരുന്നെന്ന് കരുതി കീടനാശിനി കുടിച്ചു; കർഷകന് ദാരുണാന്ത്യം
ബെംഗളൂരു: അസുഖത്തിനുള്ള മരുന്നാണെന്നു തെറ്റിദ്ധരിച്ച്, വിളകളിൽ പ്രയോഗിക്കാൻ സൂക്ഷിച്ചിരുന്ന കീടനാശിനി കുടിച്ച കർഷകൻ മരിച്ചു. തുമക്കൂരു ഹോബ്ലിയിലെ ഗൊല്ലാരഹട്ടി ഗ്രാമനിവാസിയായ ചോതനാർ നിങ്കപ്പ (65) ആണ് മരിച്ചത്. ചുമയുടെ മരുന്നാണെന്ന് കരുതിയാണ് 65 കാരൻ കീടനാശിനി കുടിച്ചത്. കുടുംബാംഗങ്ങളെ അറിയിച്ചതോടെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.