19 March, 2025 12:06:33 PM


തിരുനെൽവേലിയിൽ റിട്ട.എസ്ഐയെ നാലംഗ സംഘം വെട്ടിക്കൊന്നു



ചെന്നൈ: തിരുനെല്‍വേലിയില്‍ റിട്ട.എസ്‌ഐയെ വെട്ടിക്കൊന്നു. സാക്കീര്‍ ഹുസൈന്‍ ബിജിലിയാണ് കൊല്ലപ്പെട്ടത്. നാലംഗ സംഘമാണ് കൃത്യം നടത്തിയത്. പുലര്‍ച്ചെ പള്ളിയില്‍ നമസ്‌കരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. സാക്കിര്‍ ഹുസൈന്‍ ഭരണസമിതി അംഗമായ പള്ളിയുടെ സ്ഥലത്തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണു സംഭവത്തിനു പിന്നില്ലെന്നാണ് പോലീസ് നിഗമനം. തിരുനെൽവേലി സ്വദേശികളായ 2 പേർ ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുൻപാകെ പിന്നീടു കീഴടങ്ങി. വഖഫ് ബോർഡിന്റെ 36 സെന്റ് സ്ഥലം തിരിച്ചുപിടിക്കുന്നതിനു സാക്കിർ ഹുസൈൻ കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജീവനു ഭീഷണിയുണ്ടെന്നും, പൊലീസിൽ പരാതി നൽകിയിരുന്നു. മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ പ്രത്യേക സുരക്ഷാ സംഘാംഗമായിരുന്നു സാക്കിര്‍ ഹുസൈന്‍. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K