18 March, 2025 11:17:26 AM
ബെംഗളൂരുവിൽ റോഡിലൂടെ നടന്നു പോകവെ വൈദ്യുത പോസ്റ്റ് മറിഞ്ഞുവീണു; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ വൈദ്യുത പോസ്റ്റ് മറിഞ്ഞുവീണ് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിനി സുമതി, ബിഹാർ സ്വദേശിനി സോണി കുമാരി എന്നിവരാണ് മരിച്ചത്. ബൈയ്യപ്പനഹള്ളിയിൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കിയ ഭാഗത്തെ പോസ്റ്റാണ് നിലം പൊത്തിയത്. മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കെ സമീപത്തെ റോഡിലൂടെ നടന്നു പോവുകയായിരുന്നു ഇരുവരും. സംഭവത്തിൽ മണ്ണുമാന്തിയന്ത്രം പ്രവർത്തിപ്പിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.