15 February, 2025 12:04:02 PM
കുംഭമേളയ്ക്കെത്തിയ തീർത്ഥാടകർ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ച് അപകടം, 10 പേർ മരിച്ചു

ന്യൂഡല്‍ഹി: പ്രയാഗ്‌രാജില്‍ മഹാകുംഭമേള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 മരണം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൊലേറോ കാറില്‍ ഉണ്ടായിരുന്ന ഛത്തീസ്ഗഢില്‍ നിന്നുള്ള യാത്രാസംഘത്തിലെ 10 പേരാണ് മരിച്ചത്.
ബസില്‍ ഉണ്ടായിരുന്ന 19 പേര്‍ക്ക് പരിക്കേറ്റു. ഇവരെ പ്രയാഗ് രാജിലെ സിഎച്ച്‌സി രാംനഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രയാഗ് രാജ് - മിര്‍സപൂര്‍ ഹൈവേയില്‍ മേജയില്‍ വെച്ചാണ് അപകടം. മരിച്ചവര്‍ ഛത്തീസ്ഗഡിലെ കേബ്‌റ സ്വദേശികളാണ്. മധ്യപ്രദേശിലെ രാജ്ഘട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്. കാര്‍ മഹാകുംഭമേള കഴിഞ്ഞ് മടങ്ങുകയും ബസ് കുംഭമേളയില്‍ പങ്കെടുക്കാന്‍ പോവുകയുമായിരുന്നു.