01 February, 2025 09:21:59 AM


ഗാസിയാബാദില്‍ ഗ്യാസ് സിലിണ്ടര്‍ ട്രക്കിന് തീപിടിച്ചു; വന്‍ പൊട്ടിത്തെറി



ഗാസിയാബാദ്: ഉത്തർപ്രദേശിലെ ബൊപ്പുരയിൽ ഗ്യാസ് സിലണ്ടർ ട്രക്കിന് തീ പിടിച്ചു. ട്രക്കിലുണ്ടായിരുന്ന സിലണ്ടറുകൾ പൊട്ടിത്തെറിച്ചു.  ട്രക്കിലെ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ഡല്‍ഹി-വസീറാബാദ് റോഡിലെ താന ടീല മോഡ് ഏരിയയിലെ ഭോപുര ചൗക്കിലാണ് സംഭവം. പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്.

പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയെന്ന് കൗണ്‍സിലര്‍ ഓംപാല്‍ ഭട്ടി എഎന്‍ഐയോട് പറഞ്ഞു. അപകടത്തില്‍ ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.‌‌

സിലിണ്ടറുകള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിച്ചത് തീ അണയ്ക്കുന്നത് വെല്ലുവിളിയായിരുന്നു. തുടര്‍ച്ചയായി ഉണ്ടായ പൊട്ടിത്തെറി ഫയര്‍ഫോഴ്സ് അംഗങ്ങള്‍ക്ക് ട്രക്കിനടുത്തേക്ക് എത്തുന്നത് പ്രതിസന്ധിയുണ്ടാക്കി. സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കിലോമീറ്ററുകളോളം കേള്‍ക്കാമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K