01 March, 2025 04:26:18 PM
തമിഴ്‌നാട്ടില്‍ സ്‌ഫോടനത്തില്‍ മലയാളി കൊല്ലപ്പെട്ടു; മൃതദേഹം അഴുകിയ നിലയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌ഫോടനത്തില്‍ മലയാളി കൊല്ലപ്പെട്ടു. കോട്ടയം പൊന്‍കുന്നം കൂരാളി സ്വദേശി സാബു ജോണ്‍(59) ആണ് കൊല്ലപ്പെട്ടത്. ദിണ്ടിഗലിലാണ് സംഭവം. ദിണ്ടിഗലില്‍ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരികയായിരുന്നു സാബു. ഒരു മാസം മുന്‍പായിരുന്നു ഇദ്ദേഹം തമിഴ്‌നാട്ടിലെത്തിയത്. ഒരാഴ്ചയായി സാബുവിനെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ലഭിച്ചിരുന്നില്ല. ഇതോടെ ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് കുറഞ്ഞത് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിന് സമീപത്തുനിന്ന് ജെലാറ്റിന്‍ സ്റ്റിക്കും വയറുകളും കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. എന്‍ഐഎ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.