17 January, 2024 10:15:51 AM
രണ്ടര വയസ്സുകാരി കിണറ്റില്‍ മരിച്ച നിലയില്‍; മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്
മലപ്പുറം: മലപ്പുറത്ത് രണ്ടര വയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്. വന്നേരി സ്വദേശിനി ഹസീനക്കെതിരെയാണ് കേസ്. പെരുമ്പടപ്പ് പൊലീസാണ് കേസെടുത്തത്. ഹസീനയെയും മകള്‍ രണ്ടര വയസുകാരി ഇശ മെഹറിനെയും ഇന്നലെയാണ് കിണറ്റില്‍ കണ്ടെത്തിയത്.
രാത്രി ഉറങ്ങാന്‍ കിടന്ന ഹസീനയെയും മകള്‍ ഇശ മെഹറിനെയും രാവിലെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍തൃ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് എത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇശ മെഹ്‌റിന്‍ മരിച്ചു.
മാതാവ് ഹസീനയെ ഗുരുതര പരുക്കുകളോടെ വളാഞ്ചേരി നടക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹസീനയുടെ ഭര്‍ത്താവ് റഫീഖ് വിദേശത്താണ്. അഞ്ചുവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്.