18 January, 2024 11:05:47 AM


മലപ്പുറത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് പരിക്ക്



മലപ്പുറം: കീഴ്ശ്ശേരിയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. കാറും ജീപ്പും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 11:45നായിരുന്നു സംഭവം. കാർ ഓടിച്ചിരുന്ന വാഴക്കാട് സ്വദേശി ശ്യാംലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു പൊലീസുകാരൻ ഉൾപ്പടെ നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K