19 January, 2024 03:53:21 PM
ടിഗ് നിധി തട്ടിപ്പ്: ഭാര്യക്കെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം- ടി സിദ്ധീഖ്
കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായ ടിഗ് നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഭാര്യയെ പ്രതി ചേർത്ത സംഭവത്തിൽ പ്രതികരണവുമായി കൽപറ്റ എംഎൽഎ ടി സിദ്ധിഖ്. തട്ടിപ്പില്‍ ഭാര്യ ഷറഫുന്നിസ പ്രതിയായത് ഗൂഢാലോചനയുടെ ഭാഗമെന്ന് ടി സിദ്ദിഖ്. കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഭാര്യ സ്വമേധയായ അവിടെ നിന്നും രാജിവച്ചതാണ്. രാജിക്ക് ശേഷം ബാങ്കില്‍ പോയിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാം. പരാതി കൊടുത്തിരിക്കുന്ന വ്യക്തിയെ ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ല.
പരാതി കൊടുത്തത് ആരെന്ന് അറിയില്ല, അവരോട് സംസാരിച്ചിട്ടില്ല. ഫോണ്‍ മുഖാന്തരമോ നേരിട്ടോ സംസാരിച്ചിട്ടില്ല. പരാതിക്കാരി പണം നിക്ഷേപിച്ച കാലയളവില്‍ ഭാര്യ രാജിവെച്ചിരുന്നു. കേസ് തെളിയിക്കാൻ പൊലീസിനെ വെല്ലുവിളിക്കുകയാണെന്നും ടി സിദ്ധിഖ് പറഞ്ഞു. 2022 ഡിസംബർ 8 ന് താൻ ജോലിയില്‍ നിന്നും രാജിവച്ചിരുന്നുവെന്ന് ഷറഫുന്നിസ വ്യക്തമാക്കി.