24 January, 2024 10:50:01 AM
തിരൂർ ജില്ലാ ആശുപത്രിയിലെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ ഹെഡ് നഴ്സ് മരിച്ചു
മലപ്പുറം: തിരൂർ ജില്ലാ ആശുപത്രിയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്സ് മരിച്ചു. തൃശൂർ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയിൽ മിനിയാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങൾ പരിശോധിക്കാൻ കെട്ടിടത്തിലെത്തിയതായിരുന്നു മിനി. പരിശോധിക്കുന്നതിനിടയിൽ ഗ്രൗണ്ട് ഫ്ലോറിൽ നിന്ന് തറയിലെ അണ്ടർ ഗ്രൗണ്ടിലേക്ക് കാൽ തെന്നി വീഴുകയായിരുന്നു. പത്തടി താഴ്ചയിലേക്കാണ് വീണത്. ഉടനെ സഹപ്രവർത്തകർ കോട്ടക്കൽ മിംസ് ആശുപത്രിയിലെത്തിച്ചു.