25 January, 2024 12:14:42 PM


അടയ്ക്ക പറിക്കുമ്പോൾ കമുക് പൊട്ടി വീണു; മലപ്പുറത്ത് തൊഴിലാളിക്ക് ദാരുണാന്ത്യം



മലപ്പുറം:  അടയ്ക്ക പറിക്കുന്നതിനിടെ കമുക് പൊട്ടി വീണ് തൊഴിലാളി മരിച്ചു. ഊർങ്ങാട്ടിരി തെഞ്ചീരി ആതാടി കോളനിയിലെ ഗോപാലൻ (50) ആണ് മരിച്ചത്.

പത്തപ്പിരിയത്ത് രാവിലെ ഒൻപതിനായിരുന്നു അപകടം. അടയ്ക്ക പറിച്ചുകൊണ്ടിരുന്ന കമുകിന്‍റെ തലഭാഗം പൊട്ടി വീഴുകയായിരുന്നു. നിലത്തു വീണ ഗോപാലനെ ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K