25 January, 2024 01:24:38 PM


കോഴിക്കോട് തെങ്ങുകയറ്റ യന്ത്രം തകരാറിലായി താഴെ വീണ് തൊഴിലാളി മരിച്ചു



തിരുവമ്പാടി: പുല്ലൂരാംപാറ കുന്നത്ത് ബാലകൃഷ്ണൻ (58) തെങ്ങിൽനിന്നു വീണു മരിച്ചു.  കഴിഞ്ഞ ദിവസം പുല്ലൂരാംപാറയിൽ തേങ്ങാ ഇടുന്നതിനിടെ തെങ്ങുകയറ്റ യന്ത്രം തകരാറിലായി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ ആയിരുന്നു മരണം. സംസ്കാരം ഇന്നു വൈകുന്നേരം 5ന് കാരശേരി ഗ്രാമപഞ്ചായത്തിന്‍റെ മുക്കം ഓടത്തെരുവ് പൊതു ശ്മശാനത്തിൽ. ഭാര്യ: ശോഭന. മക്കൾ: പ്രശോഭ്, പ്രതീഷ്, പ്രസീത. മരുമക്കൾ: ധന്യ, നിത്യ, സിബിൻ (കോവൂർ).


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K