26 January, 2024 02:00:01 PM
കരിപ്പൂർ വഴി ഹജ്ജിന് പോകുന്ന തീർത്ഥാടകർക്ക് ഇരുട്ടടി; യാത്രനിരക്ക് ഇരട്ടിച്ചു
മലപ്പുറം: കരിപ്പൂർ വഴി പോകുന്ന ഹജ്ജ് തീർത്ഥാടകർക്ക് ഇരുട്ടടി. വിമാനകൂലി ഇനത്തിൽ മറ്റുളവരെക്കാൾ ഇരട്ടി തുക നൽകണം. ഹജ്ജ് യാത്രക്കായി കരിപ്പൂർ തിരഞ്ഞെടുത്തവർക്കാണ് ഇത് തിരിച്ചടിയാകുന്നത്. 14464 തീർത്ഥാടകരാണ് ഇത്തവണ കരിപ്പൂർ തിരഞ്ഞെടുത്തിരിക്കുന്നത്.
കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ തീർത്ഥാടകർ തിരഞ്ഞെടുത്തത് കരിപ്പൂർ വഴിയുള്ള യാത്രയാണ്. കൊച്ചിയും കണ്ണൂരും വഴി പോകുന്നവരെക്കാൾ 80,000 രൂപയോളം അധികം കരിപ്പൂരിൽ നൽകണം. ഇതോടെ ആശങ്കയിലായ തീർത്ഥാടകർ കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് കാര്യ മന്ത്രി എം പി അബ്ദുസ്സമദ് സമദാനി എംപിയ്ക്ക് കത്ത് അയച്ചിട്ടുണ്ട്.