30 January, 2024 07:51:46 PM


മുക്കത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി



കോഴിക്കോട്: മുക്കം ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറെയും അമ്മയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നമംഗലം പയിമ്പ്ര സ്വദേശി എഴുകളത്തില്‍ ഷിംജു(36), മാതാവ് ശാന്ത(65) എന്നിവരാണ് മരിച്ചത്. 

ഷിംജുവിനെ തൂങ്ങിമരിച്ച നിലയിലും, അമ്മ ശാന്തയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ ഇവരുടെ വീടിന് സമീപത്തായി തൊഴിലുറപ്പ് ജോലിക്കെത്തിയ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. ഉടനെ നാട്ടുകാരെ വിവരം അറിയിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K