31 January, 2024 04:01:50 PM


കോഴിക്കോട് വടകരയില്‍ രണ്ട് വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു



കോഴിക്കോട്: വടകരയില്‍ രണ്ട് വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വടകര കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്‍- ലിജി ദമ്പതികളുടെ മകള്‍ ഇവ ആണ് മരിച്ചത്. 

ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K