30 November, 2023 11:15:00 PM
കൃഷി സ്ഥലങ്ങളിലേക്ക് ജലവിതരണം: മംഗലം ഡാം കനാല്‍ വെള്ളിയാഴ്ച തുറക്കും
ആലത്തൂര്‍: മംഗലം പദ്ധതിയുടെ കീഴിലുള്ള കൃഷി സ്ഥലങ്ങളിലേക്ക് രണ്ടാംവിള ജലവിതരണത്തിനായി ഡിസംബര്‍ ഒന്ന് രാവിലെ 11 ന് മംഗലം ഡാമിന്‍റെ ഇടതുകര കനാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജലവിതരണവുമായി ബന്ധപ്പെട്ട് ആലത്തൂര്‍ കനാല്‍ സബ് ഡിവിഷന്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ അധ്യക്ഷതയില്‍ മംഗലം പി.എ.സി അംഗങ്ങളുമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.