28 November, 2024 09:55:22 AM


വടക്കാഞ്ചേരിയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു



തൃശൂര്‍: വടക്കാഞ്ചേരിയില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വിരുപ്പാക്ക സ്വദേശിയായ ഷെഫീഖാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. പന്നിക്ക് വച്ചിരുന്ന കെണിയില്‍ നിന്ന് ഷോക്കേറ്റതാവാമെന്ന് സംശയിക്കുന്നുണ്ട്. വടക്കാഞ്ചേരി പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945