08 December, 2023 06:21:10 PM


ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി ടെക്നീഷ്യന്‍: അപേക്ഷ 15 വരെ



പാലക്കാട്: ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ താത്ക്കാലിക/കരാര്‍ അടിസ്ഥാനത്തില്‍ ഇ.സി.ജി ടെക്നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.ഇ ഇന്‍ ഇ.സി.ജി ആന്‍ഡ് ഓഡിയാമെട്രിക് ടെക്നീഷ്യന്‍ കോഴ്സ്/ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വസ്‌കുലര്‍ ടെക്നീഷ്യന്‍ (ഡി.സി.വി.ടി) ആണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 45. താത്പര്യമുള്ളവര്‍ അപേക്ഷകള്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു ബന്ധപ്പെട്ട യോഗ്യതാ രേഖകളുടെ പകര്‍പ്പും പ്രവൃത്തി പരിചയ രേഖകള്‍ എന്നിവ സഹിതം ഡിസംബര്‍ 15 ന് വൈകിട്ട് അഞ്ചിനകം ആശുപത്രി ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04922-224322.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K